
ദോഹ: ഖത്തറിന് നേരെയും മറ്റ് അറബ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ നടത്തിയ പുതിയ സൈനിക അധിനിവേശങ്ങളെയും ആക്രമണങ്ങളെയും ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഖത്തറിന് പുറമെ ജോർദാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ബഹ്റൈൻ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്.
ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അയൽപക്ക ബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഖത്തർ വ്യക്തമാക്കി.
നിയമപരമായ ഉത്തരവാദിത്തം ഇറാന്
മേഖലയിലെ സമാധാനശ്രമങ്ങളെ തകർക്കുന്നതും സംഘർഷങ്ങൾ വരിതമുറുക്കുന്നതുമായ അപകടകരമായ നീക്കങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ അധിനിവേശങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളുടെയും പൂർണ്ണമായ നിയമപരമായ ഉത്തരവാദിത്തം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് മാത്രമായിരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
തിരിച്ചടിക്കാൻ ഖത്തറിന് അവകാശമുണ്ട്
അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭ ചാർട്ടറിലെ ആർട്ടിക്കിൾ (51) അനുസരിച്ചും, രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള നടപടികൾ സ്വീകരിക്കാനും തിരിച്ചടിക്കാനും ഖത്തറിന് പൂർണ്ണമായ അവകാശമുണ്ട്. ആക്രമണം നേരിട്ട മറ്റ് സഹോദര രാജ്യങ്ങൾക്ക് ഖത്തർ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ സൈനിക നീക്കങ്ങളും ഇറാൻ അടിയന്തിരമായി നിർത്തലാക്കണമെന്നും, നയതന്ത്ര ചർച്ചകളുടെ പാതയിലേക്ക് എത്രയും വേഗം തിരിച്ചുവരണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.











